എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ നടത്തിയത് കുറ്റസമ്മതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടം അനുസരിച്ചാണ് മാര്‍ക്ക് നല്‍കിയതെന്നാണ് വി.സി പറയുന്നത്,
ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാന്‍ വി.സി.യെ വെല്ലുവിളിക്കുന്നു, സത്യം മൂടിവെക്കാനാണ് മന്ത്രിയും വി.സിയും ശ്രമിക്കുന്നതെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല കോന്നിയില്‍ ആവശ്യപ്പെട്ടു.
അതേസമയം തനിക്കെതിരെ കൂടുതൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട പ്രതിപക്ഷ നേതാവ് തെളിവുകൾ എത്രയും വേഗം കോടതിക്കോ ചാൻസലർക്കോ കൈമാറണമെന്ന് കെ.ടി ജലീൽ വ്യക്തമാക്കി.