മസാലബോണ്ട് വിവാദത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്. മസാലബോണ്ടില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ നിലപാട് എന്താണെന്നും, മാസലബോണ്ട് ഇറക്കുന്നതിന് മുമ്പ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നോയെന്നും ചെന്നിത്തല കത്തില്‍ ചോദിച്ചു.
Related News
തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തും
തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്താൻ ധാരണ. പൂരത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികൾ ഈ നിർദ്ദേശം അംഗീകരിച്ചിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളുടെ പൂരത്തിലും ചടങ്ങുകളിലും എത്ര പേരെ പങ്കെടുപ്പിക്കാം എന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പൂരം നടത്തിപ്പുകാർ, സംഘാടകർ, ആന പാപ്പാന്മാർ തുടങ്ങിയ ആളുകൾക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല. മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാൻ ഒരു മെഡിക്കൽ സംഘത്തെ ചീഫ് […]
ചിറ്റാർ ഡാമിൽ വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം
കേരള തമിഴ്നാട് അതിർത്തി പ്രദേശമായ നെട്ട ചിറ്റാർ ഡാമിൽ വീണ പതിമൂന്നുകാരൻ മരിച്ചു. കുടപ്പനമൂട് സ്വദേശികളായ ഷംനാദ് ബുഷറ ദമ്പതികളുടെ മകൻ സോലിക് ആണ് മരിച്ചത്. കുടുംബവുമായി അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷംനാദ്. തുടർന്ന് അബദ്ധത്തിൽ ഡാമിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും; ഒളിച്ചുകളി പുറത്ത്
ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കുമായി അന്തിമവിജ്ഞാപനമായില്ല. ഈ സാഹചര്യത്തിൽ ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ സർക്കാരിന് ആകും. ഇക്കാര്യം മറച്ചുവച്ചാണ് ഇപ്പോഴത്തെ നീക്കം. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂർത്തിയാകൂ. എന്നാൽ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളിൽ കൊട്ടിയൂർ ഒഴികെ ഒരിടത്തും വന്യജീവിത സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ല.വന്യജീവി സംരക്ഷണ നിയമത്തിന്റെ […]