India Kerala

പി.എസ്.സി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണെന്നും എസ്.എഫ്.ഐയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.