Kerala

പ്രതിപക്ഷ നേതാവിന്റെ ചുമതല നന്നായി നിർവഹിച്ചു, അഴിമതികള്‍ തുറന്നുകാട്ടിയെന്നും ചെന്നിത്തല

പ്രതിപക്ഷം എന്ന നിലയിലുള്ള കർതവ്യം പൂർണമായും നിറവേറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന ചുമതല നന്നായി തന്നെ നിർവഹിച്ചു. ആവശ്യമായ സമയത്ത് സർക്കാറിനൊപ്പം നിന്നു. നിയമസഭയിലും പുറത്തും സർക്കാറിന്റെ അഴിമതി തുറന്ന് കാണിക്കാനായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റുന്നതായിരുന്നു, അഞ്ചു വര്‍ഷം മുന്‍പ് സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ ഇടതു മുന്നണിയെപ്പോലെയല്ല, ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും യുഡിഎഫ് പ്രവര്‍ത്തിക്കുക എന്ന് നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കി.