കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സി.പി.എം കറവപ്പശുവാക്കി മാറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു സ്ഥാപനങ്ങളും സി.പി.എമ്മിന് വഴിവിട്ട് സഹായിക്കുകയാണ്. ഇത് മറച്ചുവെക്കാനാണ് സി.എ.ജി ഓഡിറ്റിങ്ങിനെ എതിർക്കുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കിഫ്ബിയേയും കണ്ണൂർ വിമാനത്താവളത്തെയും സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കാണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/ramesh-chennithala-against-kerala-cpm.jpg?resize=1200%2C642&ssl=1)