ദേശീയ മതേതര ബദലിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടത് സി.പി.എം ആണ്. കേരളത്തില്‍ യു.ഡി.എഫ് 20 സീറ്റും തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളള മതേതര ബദലിനാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളളവര്‍ ശ്രമിക്കുന്നത്. ഇതിന് സി.പി.എം കേരള നേതൃത്വം തുരങ്കം വെക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയുളള സി.പി.എം വിമര്‍ശനത്തെയും ചെന്നിത്തല തളളിക്കളഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിന് അനുകൂമായ രാഷ്ടീയ കാലാവസ്ഥയാണുളളതെന്നും 20ല്‍ 20 സീറ്റും മുന്നണി നേടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.