പി.എസ്.സി പരീക്ഷാ തട്ടിപ്പ് സി.ബി.ഐ അന്വഷണം ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിലെ പരീക്ഷകളിലും തട്ടിപ്പ് വ്യാപകമാകുന്നു. മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് അടുപ്പക്കാര്‍ക്ക് മാർക്ക് നൽകുന്നു. എം.ജി സർവകലാശാലയിലെ അദാലത്തിന്റെ മറവിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് ദാനം നടത്തി. ഒരു മാര്‍ക്ക് നല്കാന് സിന്‍ഡിക്കേറ്റ് തീരുമാനിച്ചപ്പോള്‍ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ഇടപെട്ട് ഇത് അഞ്ച് മാര്‍ക്കാക്കി. ചട്ടലംഘനം നടത്തിയാണ് മാർക്ക് ദാനം നടത്തിയതെന്നും ഇത് ഗൂഡാലോചനയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിടെക് പരീക്ഷക്ക് മോഡറേഷൻ നൽകി മാർക് അനധികൃതമായി കുട്ടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Related News
അച്ഛന്റെ പേര് മാത്രമല്ല അമ്മയുടെ പേരും സ്വന്തം പേരിനൊപ്പം ചേർക്കാൻ മക്കൾക്ക് അവകാശമുണ്ട്: ഡൽഹി ഹെെക്കോടതി
സ്വന്തം പേരിനൊപ്പം അച്ഛന്റെ പേരു ചേർക്കുന്നതുപോലെ തന്നെ അമ്മയുടെ പേര് ചേർക്കാനും മക്കൾക്ക് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകളുടെ പേരിനൊപ്പമുള്ള അമ്മയുടെ പേര് മാറ്റി തന്റെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഒരു പിതാവ് നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹെെക്കോടതി വിധി. പിതാവിന്റെ പേര് മാത്രമേ കുട്ടികളുടെ പേരിനൊപ്പം ചേർക്കാൻ പാടുള്ളൂ എന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുട്ടിക്ക് പ്രായപൂർത്തിയാകാത്ത പശ്ചാത്തലത്തിൽ സ്വന്തം തീരുമാന പ്രകാരം പേരു മാറ്റാൻ കഴിയില്ലെന്നും ഹർജിക്കാരനുമായി അകന്നു കഴിയുന്ന ഭാര്യയാണ് പേരു മാറ്റിയതെന്നും […]
യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച വിദഗ്ധ സമിതി ഫെബ്രുവരി രണ്ടിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിൽ എത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാനും വാഗ്ദാനം പൂർത്തിയാക്കാനും ദേവഭൂമിയിലെ ജനങ്ങൾ അവസരം നൽകി. വിദഗ്ധ സമിതിയുടെ പ്രവർത്തനം പൂർത്തിയായതായി […]
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം; വീണ്ടും കേസെടുത്തു പോലീസ്
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എസ്.ഐയുടെ തലയിൽ കല്ലെറിഞ്ഞു കൊലപ്പെടുത്താൻ നോക്കിയെന്ന് എഫ്ഐആറിൽ രേഖപ്പെടുത്തി. സ്റ്റേഷൻ ആക്രമിച്ചത് ലത്തീൻ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ്ഐആറിൽ പറയുന്നു. സമരസമിതിക്കെതിരെ രണ്ടു കേസുകൾ കൂടി എടുത്തിട്ടുണ്ട്. കോവളം ഫെറോന വികാരിയും പ്രതി പട്ടികയിൽ ഉൾപ്പെട്ടു.