പൌരത്വ നിയമ ഭേദഗതിക്കെതിരായ സംയുക്ത സമരത്തിന് ശേഷം സിപിഎം ഏകപക്ഷീയമായി മുന്നോട്ടു പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിൽ എല്ലാ നേട്ടവും തങ്ങളുടേതെന്ന് സിപിഎമ്മും സർക്കാരും അവകാശപ്പെടുന്നു. മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇനി സിപിഎമ്മുമായി സഹകരിച്ചുള്ള സമരത്തിനില്ലെന്നും കോണ്‍ഗ്രസിനകത്ത് പശ്നങ്ങളുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വിഡ്ഡികളുടെ മൂഢ സ്വര്‍ഗത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/03/ramesh-chennithala-court.jpg?resize=1200%2C625&ssl=1)