കോഴിക്കോട് ജില്ലയിൽ മഴ കുറയുന്നു. ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് പോയി തുടങ്ങി. മാവൂർ , കണ്ണാടിക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് ഇനിയും വെള്ളമിറങ്ങാനുണ്ട്.
കഴിഞ്ഞ ദിവസം വരെ 309 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. അതിലായി അറുപതിനായിരത്തിലേറെ ആളുകളും. രണ്ട് ദിവസം മഴ മാറിയതോടെ പല പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങി. ഇതോടെ ക്യാമ്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങി. ഇപ്പോൾ ജില്ലയിൽ 180 ക്യാമ്പുകളിലായി 44864 പേരാണുള്ളത്. പലയിടങ്ങളിലും ക്യാമ്പുകൾ കുറച്ച് ദിവസം കൂടി തുടരേണ്ടി വരും. മാവൂർ പഞ്ചായത്തിലെ പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. കണ്ണാടിക്കൽ , തണ്ണീർ പന്തൽ, കക്കോടി ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ.