സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. പല സ്ഥലങ്ങളിലും ഇന്നലെ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ മഴ. മലപ്പുറം വാഴയൂരില്‍ വീടിന് മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. ചെലാട്ട് മൂലകോയ പുറത്ത് ജാനകിയാണ് മരിച്ചത്. മാക്കൂട്ടം ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി-വിരാജ്പേട്ട റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
