സംസ്ഥാനത്തെ കനത്ത മഴ തുടരുന്നു. കോഴിക്കോട് , കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. കാലവര്‍ഷക്കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ കൂടി മരിച്ചു.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. എറണാകുളം, പാലക്കാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ ശക്തമായത്. കാസര്‍കോട് പരപ്പ കനകപ്പള്ളിയില്‍ വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ ജീപ്പ് മറിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയില്‍ പാലക്കാട് നെല്ലിയാമ്പതി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റാഫ് റൂമിന്റെ ചുമര്‍ തകര്‍ന്നു വീണു. കോഴിക്കോട് നാദാപുരം ചേലക്കാട് മിനി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ഫോഴ്സ് കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. എലത്തൂരില്‍ വീടിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
സംസ്ഥാനത്തെ മലയോര മേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. തീരദേശത്ത് കടല്‍ ക്ഷോഭഭീഷണിയുമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളകെട്ട് നിറഞ്ഞതോടെ നിരവധി കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍ച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.