കാസര്‍കോട് ജില്ലയില്‍ ഇന്നും കനത്ത കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.കാലാവസ്ഥാ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.ദേശീയ പാതയിലടക്കം മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ജില്ലയിലെ തീര പ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ് . മലയോര മേഖലയിലും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. കനത്ത കാറ്റും മഴയും തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ എല്ലാ വിധ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇന്നും ജില്ലയില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് . മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നടക്കമുള്ള നിര്‍ദേശങ്ങളും ജില്ലാഭരണകൂടം നല്‍കിയിട്ടുണ്ട്.