കണ്ണൂര് ,വിയ്യൂര് സെന്ട്രല് ജയിലുകളില് പൊലീസിന്റെ മിന്നല് പരിശോധന. ഇന്ന് പുലര്ച്ചെയാണ് റെയ്ഡ് നടന്നത്. ജയില് ഡി.ജി.പി ഋഷിരാജ് സിങിന്റെ നിര്ദേശ പ്രകാരമായിരുന്നു റെയ്ഡ്. കണ്ണൂരില് കഞ്ചാവും മൊബൈല് ഫോണുകളും റെയ്ഡില് പിടിച്ചെടുത്തു. വിയ്യൂരില് ടി.പി കേസ് പ്രതി ഷാഫിയില് നിന്നും രണ്ട് മൊബൈല് ഫോണുകള് പിടിച്ചെടുത്തു.
Related News
കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24 കാരി; കാക്കി ധരിച്ച് മലയാളി പെണ്കുട്ടി
കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള (24). സമൂഹമാധ്യമങ്ങളിൽ മലയാളി കൂടിയായ ഷർമിള ഇതൊനൊടകം താരമായിക്കഴിഞ്ഞിരുന്നു. ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി– മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണ് ഷർമിള. മലയാളം അത്യാവശ്യം അറിയാം. ലൈസൻസ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളിൽ ശ്രമിച്ചെങ്കിലും പലരും ഒഴിവാക്കി. ചില ബസ് ഉടമകൾ മാത്രമാണ് ഒറ്റ സർവീസിന് അവസരം നൽകിയത്. പിന്നീട് ഷർമിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം […]
പാലാരിവട്ടം മേല്പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി
പാലാരിവട്ടം മേല്പ്പാലം അഴിമതിക്കേസില് ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.
ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല
ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ. ഓരോ മാസവും […]