മതത്തിന്റെയും ജാതിയുടെയും സംസ്ഥാനങ്ങളുടെയും പേരില്‍ രാജ്യം വിഭജിക്കപ്പെട്ടതായി രാഹുല്‍ ഗാന്ധി. കേന്ദ്രം ഭരിക്കുന്നവര്‍ വിഭജനത്തിന് ആക്കം കൂട്ടുകയാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വയനാട് കല്‍പ്പറ്റയില്‍ പറഞ്ഞു.
രണ്ടു ദിവസമായി വയനാട്ടിലെ പ്രളയ ബാധിത മേഖലയില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചു. ഭിന്നിപ്പിക്കുന്നവര്‍ രാജ്യം ഭരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയസമയത്ത് ജാതി,മതചിന്തകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച വയനാട് ജനത രാജ്യത്തിന് മാതൃകയാണ്. പ്രത്യയ ശാസ്ത്രപരമായി ഇടതുപക്ഷത്തോട് അഭിപ്രായ ഭിന്നതയുണ്ടെങ്കിലും അവരെ കൂടി ഒരുമിപ്പിച്ച് കൊണ്ട് പോവാനാണ് ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. എം.പിയെന്നതിലുപരി കുടുംബാംഗമെന്ന നിലയില്‍ തന്നോട് പെരുമാറണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.