കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് എസ്.പി.ജിയുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അനുമതി നിഷേധിച്ചത്.
Related News
കളമശ്ശേരി സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; ഇതോടെ ആകെ മരണം നാലായി
കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. തായിക്കാട്ടുക്കര സ്വദേശി മോളി ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ( kalamassery bomb blast death toll touches 4 ) ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. […]
പാലാരിവട്ടം പാലം അഴിമതി; രാഷ്ട്രീയപരമായി നേരിടാനൊരുങ്ങി യു.ഡി.എഫ്
പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുമ്പോഴും സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡിഎഫ് തീരുമാനം. ഏത് തരത്തിലുള്ള നടപടികളിലേക്കും കടക്കാൻ വിജിലൻസിന് രാഷ്ട്രീയാനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷന് മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി രാഷ്ട്രീയ നേതൃത്വം അറിയാതെ നടക്കില്ലെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നത്. […]
നോവായി ഫൈഹ മോൾ; വൈറലായി ശിശു ദിനത്തിൽ അവതരിപ്പിക്കാൻ പഠിച്ച പ്രസംഗം
ആലപ്പുഴയിൽ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരി ഫൈഹ മോൾ മരണപ്പെട്ടിട്ട് ദിവസങ്ങൾ കഴിയുന്നു. എന്നാൽ ഇന്ന് ശിശു ദിനത്തിൽ ഫൈഫ മോൾ സ്കൂളിലെ ശിശുദിനത്തിനായി പഠിച്ച പ്രസംഗത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. ശുചിത്വത്തെ പറ്റിയാണ് ഫൈഹ മോളുടെ പ്രസംഗ വിഡിയോയിലുള്ളത്. ”ആരോഗ്യത്തിന് ശുചിത്വം ആവശ്യമാണ്.അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. ദിവസവും രാവിലെ എണിയിക്കുക. രണ്ടുനേരം പല്ലുതേക്കുക. ഇതെല്ലം നമുക്ക് പതിവാക്കാം. ശുചിത്വമുള്ള നാട് ആരോഗ്യമുള്ള നാട്. ഓരോ വീടും വൃത്തിയാവട്ടെ നാട് നന്നാവട്ടെ. ഇതാണ് നമ്മുടെ മുദ്രാവാക്യം. […]