ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്.
പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്ക്കരിച്ചിരിക്കുന്നത്.