India Kerala

രാഹുല്‍ ഗാന്ധി മറൈന്‍ ഡ്രൈവിലെത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചശേഷമാണ് രാഹുല്‍ ഗാന്ധി മറൈന്‍ ഡ്രൈവിലെത്തിയത്. രാഹുലിനൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണിയുമുണ്ടായിരുന്നു.

രാഹുല്‍ മറൈന്‍ ഡ്രൈവിലെ കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കുകയാണ്. മറൈൻ ഡ്രൈവിലെ സമ്മേളനത്തിന് ശേഷം ഗസ്റ്റ് ഹൗസിൽ യു.ഡി.എഫ് നേതാക്കളെ ഒന്നിച്ച് കാണുന്ന രാഹുൽ അവരുമായി ഒരു മണിക്കൂറോളം ചെലവഴിക്കും.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് ഘടകകക്ഷി നേതാക്കളുമായി രാഹുൽ സംസാരിക്കും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ ബൂത്ത് പ്രസി‍ഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരുമാണ് പങ്കെടുക്കുന്നത്. നിര്‍ജ്ജീവമായി കിടന്ന കോണ്‍ഗ്രസ് ബൂത്ത് പ്രവര്‍ത്തനത്തെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമാക്കുക കൂടിയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുലിന്റെ വരവോടെ വേഗത്തിലാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.