പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലാണ് രാഹുലിന്‍റെ പ്രതികരണം.
സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ രാജീവ് ഗാന്ധിക്ക് ബലിതര്‍പ്പണം നടത്തും.