Kerala

വലിയ കെട്ടിടങ്ങള്‍ക്കുള്ള ഖനനത്തിന് ഇളവ്

കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിക അനുമതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു

20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കുന്നതിന് ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കെട്ടിട നിര്‍മ്മാണത്തോടനുബന്ധിച്ച് അടിത്തറ കെട്ടാന്‍ മണ്ണെടുക്കുന്നതിന് 300 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് നിഷ്കര്‍ഷിച്ചിരുന്നു. ഇപ്രകാരം പെര്‍മിറ്റ് സമ്പാദിക്കാന്‍ 50 മീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍, മറ്റു കെട്ടിടങ്ങള്‍ എന്നിവയുടെ ഉടമസ്ഥരില്‍ നിന്നും സമ്മതപത്രം, റവന്യൂ രേഖകള്‍, സര്‍വെ മാപ്പ്, പാരിസ്ഥിതിക അനുമതി എന്നിവ ആവശ്യമായിരുന്നു. ഇളവ് നല്‍കുന്നതോടെ സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖല നേരിട്ട പ്രതിസന്ധിക്ക് പരിഹാരമാകുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളെ പാരിസ്ഥിക അനുമതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിരുന്നു. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്തും 300 ചതുരശ്രമീറ്റര്‍ എന്നത് ഉയര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യം പരിശോധിച്ചതിന്‍റെ അടിസ്ഥനത്തിലാണ് 20,000 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ക്വാറിയിംഗ് പെര്‍മിറ്റ് എടുക്കുന്നതില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.