എറണാകുളം തിരുമാറാടി പഞ്ചായത്തിൽ ക്വാറി മാഫിയയുടെ തേർവാഴ്ച. രണ്ട് വാര്ഡുകളിലായി പ്രവര്ത്തിക്കുന്നത് ഏഴ് ക്വാറികള്. പഞ്ചായത്ത് റോഡിടിച്ചും ഖനനം നടത്തുന്നു, പ്രതിഷേധിച്ചവരെ കേസില് കുടുക്കുന്നു, ഒന്നും അറിയാതെ പഞ്ചായത്ത് പ്രസിഡന്റ്.
Related News
നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള് കാണാന് ദിലീപ് കോടതിയില്
നടിയെ ആക്രമിച്ച കേസില് ദൃശ്യങ്ങള് പരിശോധിക്കുന്നതിനായി ദിലീപ് കോടതിയിലെത്തി. അഭിഭാഷകനോടും ദൃശ്യങ്ങള് പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധനോടൊപ്പവുമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള് രാവിലെ തന്നെ കോടതിയില് ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകര്പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില് ഹര്ജി നല്കിയതിനെ തുടര്ന്ന് ദൃശ്യങ്ങള് കാണുന്നതിന് സുപ്രീം കോടതി അനുമതി നല്കിയിരുന്നു. അതിനെ തുടര്ന്ന് ഉച്ചയ്ക്ക് ശേഷമാണ് ദിലീപ് കോടതിയിലെത്തിയത്. നടനു വേണ്ടി മുംബൈയില് നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള് പരിശോധിക്കാനായി കോടതിയില് എത്തിച്ചേര്ന്നത്. ആദ്യം ദൃശ്യങ്ങളുടെ പകര്പ്പ് ആവശ്യപ്പെട്ടാണ് […]
കേരള നിയമസഭയിൽ 50 വർഷം; ജന്മദിനത്തിൽ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു
കേരള നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടിയെ ആദരിക്കുന്നു. ലോക മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 77-ാം ജന്മദിനമായ ഒക്ടോബർ മുപ്പത്തിയൊന്നാം തീയതിയാണ് അദ്ദേഹത്തെ ആദരിക്കുക. അമേരിക്ക, കാനഡ, യൂറോപ്പ്, ഗൾഫ്, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലെ മുപ്പതിൽപരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് ഇന്ത്യൻ സമയം 7.30 നാണ് പരിപാടി. ഓൺലൈൻ സൂം മീറ്റിങ്ങിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗ്ലോബൽ മലയാളികളുടെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ […]
സാങ്കേതിക സർവ്വകലാശാല അവസാന വർഷ പരീക്ഷകൾ ഓൺലൈനായി നടത്തും
തിരുവനന്തപുരം എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റർ പരീക്ഷകൾ ഓൺലൈനായി നടത്തുവാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച സിണ്ടിക്കേറ്റിന്റെ അക്കാഡമിക്, പരീക്ഷാ ഉപസമിതികളുടെ നിർദ്ദേശം വൈസ് ചാൻസലർ അംഗീകരിച്ചു. ജൂൺ 22 മുതൽ 30 വരെയാണ് പരീക്ഷകൾ നടത്തുക. വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ പരീക്ഷകളിൽ പങ്കെടുക്കുവാൻ കഴിയും. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാർഗരേഖകൾ ഉടൻ പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്ലേസ്മെന്റും ഉന്നത പഠന സാധ്യതകളും പരിഗണിച്ച് ജൂലൈ […]