Kerala

പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്: സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി

പി വി അൻവറിനെതിരായ ക്രഷർ തട്ടിപ്പ് കേസ്, സമ്പൂർണ്ണ കേസ് ഡയറി ഉടൻ ഹാജരാക്കണമെന്ന് കോടതി. ഒക്ടോബർ 13 ന് ക്രൈംബ്രാഞ്ച് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കണമെന്ന് മഞ്ചേരി സിജിഎം കോടതി അറിയിച്ചു.

കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ പി വി അൻവർ എംഎൽഎയെ അറ്സ്റ്റ് ചെയ്യാത്തന്തെന്ന് പരാതിക്കാരൻ. എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ വഞ്ചനടത്തിയതായി കണ്ടെത്തിയിട്ടും അറസ്റ്റ് വൈകുന്നുവെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇതോടെ ഈ മാസം 13ന് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ കോടതി ഉത്തരവിട്ടു. മജിസ്ട്രേറ്റ് എസ് രശ്മിയാണ് നിർദ്ദേശം നൽകിയത്.

കോടതി നിർദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും, മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബർ 13മുതൽ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വർഷമായി നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി സമർപ്പിച്ചിട്ടില്ല. അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പിവി അൻവർ എംഎൽഎയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരൻ വ്യക്തമാക്കി. ഇതോടെയാണ് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.

പിവി അൻവർ എംഎൽഎയുടെ റിസോർട്ടിലെ തടയണകൾ കൂടരഞ്ഞി പഞ്ചായത്ത് പൊളിക്കും. കൂടരഞ്ഞി പഞ്ചായത്ത് അധികൃതർ തടയണകൾ പൊളിക്കാനുള്ള നടപടികൾ തുടങ്ങി.