പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.അതേസമയം, വേദിയ്ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Related News
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് […]
ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഇന്ന് കുറ്റപത്രം സമർപ്പിക്കും
പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് പന്തീരങ്കാവ് സ്വദേശിനി കെ.കെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. നിലവിൽ മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടറായ സി.കെ രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. എം ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ സ്റ്റാഫ് നേഴ്സുമാരായ മഞ്ജു, രഹന എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിക്കുക. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. നാലു പേരെ പ്രതി ചേർത്തുകൊണ്ട് കുന്ദമംഗലം കോടതിയിൽ പൊലീസ് നേരത്തെ […]
”ലക്ഷ്യം ഞാനായിരുന്നു,:മന്‍സൂറിന്റെ സഹോദരന് മുഹ്സിന്
മന്‍സൂറിന്റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന് മുഹ്സിന് പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്സിന് പറഞ്ഞു. വോട്ടെടുപ്പ് ദിവസം താന്‍ ബൂത്തിനുള്ളില്‍ തന്നെ ഏജന്റായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുറത്തു നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. എന്തിനാണ് അക്രമിച്ചത് എന്നറിയില്ല. പക്ഷേ, ലക്ഷ്യം ഞാനായിരുന്നു എന്ന് ഉറപ്പാണ്. എന്റെ പേര് ചോദിച്ച്, ഞാനാണ് എന്ന് ഉറപ്പുവരുത്തിയാണ് അക്രമം തുടങ്ങിയത്. പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്റെ നിലവിളി കേട്ട് അപ്പോഴേക്കും നാട്ടുകാരൊക്കെ ഓടിവന്നു. അങ്ങനെയാണ് കൂട്ടത്തിലൊരാള്‍ നാട്ടുകാരുടെ […]