വയനാട് പുത്തുമല ഉരുള്പൊട്ടലില് കാണാതായവര്ക്കായുള്ള തിരച്ചില് പച്ചക്കാട് മേഖലയില് പുനരാരംഭിച്ചു. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില് നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം തിരച്ചില് നിര്ത്തിവെച്ചിരുന്നു. ഫയര്ഫോഴ്സും സന്നദ്ധപ്രവര്ത്തകരും ആണ് ഇന്നത്തെ തെരച്ചിലില് പങ്കാളികളാവുന്നത്.
Related News
ആക്സിസ് മൈ ഇന്ത്യ സര്വേയില് പിഴവുകളെന്ന് വിമര്ശം
എന്ഡിഎ സഖ്യത്തിന് 365 സീറ്റ് വരെ ലഭിക്കാമെന്ന് പ്രവചിച്ച ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള് ഫലത്തില് പിഴവുകളെന്ന് വിമര്ശനം. തെറ്റുകള് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവരുടെ വെബ്സൈറ്റില് നിന്ന് എക്സിറ്റ് പോള് ഫലം പിന്വലിക്കുകയും പിഴവുകള് തിരുത്തി വീണ്ടും ലഭ്യമാക്കുകയും ചെയ്തു. സ്ഥാനാര്ത്ഥികളുടെ മണ്ഡലത്തിലെ സാധ്യത അടിസ്ഥാനപ്പെടുത്തിയല്ല സര്വെയെന്നതും വിമര്ശനത്തിന് കാരണമായിട്ടുണ്ട്. നടത്തിയ സര്വേകളില് 95 ശതമാനം കൃത്യതയാണ് ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്വേക്കുള്ളത്. എന്നാല് ഇത്തവണ നിരവധി പിഴവുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദാഹരണത്തിന് […]
സമ്പൂര്ണ ലോക്ക്ഡൗണ് വേണ്ടെന്ന് സര്വ്വകക്ഷിയോഗം
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്ത് നിലവില് സമ്പൂര്ണ ലോക്ക്ഡൗണ് വേണ്ടെന്ന് എല്ഡിഎഫ് തീരുമാനം. രണ്ടാഴ്ചകൂടി വിലയിരുത്തിയശേഷം ലോക്ക്ഡൗണ് വേണോ എന്നതില് തീരുമാനമെടുക്കാം. സമര പരിപാടികള് മാറ്റിവയ്ക്കുന്നതിനും ഇടതുമുന്നണി യോഗത്തില് തീരുമാനമായി. നിലവിലെ സാഹചര്യത്തില് സമ്പൂര്ണ ലോക്ക്ഡൗണിലേക്ക് പോകേണ്ടതില്ലെന്ന് ഇടതുമുന്നണി യോഗത്തിലെ തീരുമാനം. സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് മുഖ്യമന്ത്രി യോഗത്തില് പറഞ്ഞു. അടുത്ത മാസം പകുതിയില് പ്രതിദിന രോഗബാധിതര് 15,000 ആകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്യാമറക്ക് മുന്നിലെ മോദിയെ തുറന്നുകാട്ടുന്ന വീഡിയോ വൈറല്
പൊതുവെ ക്യാമറകളോട് പ്രിയമുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ഈ ക്യാമറാപ്രേമം ഏറെ വിമര്ശങ്ങള്ക്കും ഇടയാക്കിയിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള മോദിയെ കാണിച്ചു തരികയാണ് ഈ വീഡിയോ. ക്യാമറ കാണുമ്പോഴുള്ള മോദിയെ കൃത്യമായി കാണിച്ചുതരുന്ന പതിമൂന്ന് വീഡിയോകളാണ് ട്വിറ്ററില് ഇപ്പോള് തരംഗമായിരിക്കുന്നത്. ആള്ക്കൂട്ടത്തില് മോദിയുടെ പെരുമാറ്റം എന്ന തലക്കെട്ടില് @riaz81 എന്ന അക്കൌണ്ടില് പ്രത്യക്ഷപ്പെട്ട വീഡിയോകള് വിമര്ശനങ്ങള് വന്നതോടെ അക്കൌണ്ട് നീക്കം ചെയ്യുകയായിരുന്നു. എന്നാല് Md Asif Khan എന്ന അക്കൌണ്ടില് ഈ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു.