ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും
കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ്സിങ് പുരി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തം ദൌര്‍ഭാഗ്യകരമാണ്. മോശം കാലാവസ്ഥക്കിടെയാണ് വിമാനം ഇറങ്ങിയത്. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ ആളപായം കുറച്ചു. 2 ബ്ലാക് ബോക്സുകള്‍ കണ്ടെുത്തു. ഇന്ത്യയിലെ തന്നെ മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ദീപക് സാത്തെയെന്ന് ഹര്‍ദീപ് സിംഗ് പുരി അനുസ്മരിച്ചു. പ്രദേശത്തെ ജനങ്ങളുടെ ഇടപെടല്‍ ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala: V Muraleedharan, MoS External Affairs visits Kozhikode Airport, where an #AirIndiaExpress flight crashlanded yesterday.
— ANI (@ANI) August 8, 2020
18 people, including two pilots, have lost their lives in the incident. pic.twitter.com/DSkNh6vDWY