ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് കാണാൻ നൂറ് കണക്കിനാളുകളാണ് മരടിലെ പല ഭാഗങ്ങളിലായി തടിച്ചുകൂട്ടിയത്. ആരവങ്ങളോട് കുടിയാണ് ജനം കെട്ടിടങ്ങൾ നിലം പതിക്കുന്നതിന് സാക്ഷിയായത്.
പത്ത് മണിയോട് കൂടി തന്നെ ആളുകൾ മരടിലെക്ക് എത്തി തുടങ്ങിയിരുന്നു. ഫ്ലാറ്റുകൾ തകർന്ന് വീഴുന്നത് ദ്യശ്യമാകുന്ന സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. പിന്നെ കാത്തിരിപ്പ്. മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തയ്യാറായി നിൽപ്പായിരുന്നു പലരും. കാത്തിരിപ്പുകൾക്കൊടുവിൽ ആദ്യ ഫ്ലാറ്റ് നിലം പതിച്ചു. കണ്ണ് ചിമ്മുന്ന സമയം കൊണ്ട് ഫ്ലാറ്റുകൾ തകർന്ന് വീണപ്പോൾ ചിലർക്ക് അത്ഭുതം. ആൽഫ സെറീന്റെ രണ്ട് ടവറുകൾ നിലംപതിക്കുന്നത് കാണാൻ സാധിക്കാത്തതിന്റെ വിഷമം മറ്റു ചിലർക്ക് .