ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് സ്റ്റേ ചെയ്തത്.അഭിമുഖ പരീക്ഷയില്‍ ചട്ടവിരുദ്ധമായി ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നായിരുന്നു പരാതി. അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
Related News
കണക്കുകള്‍ തോറ്റുപോകുന്ന കോഴിക്കോട് മണ്ഡലം: ഇത്തവണ കണക്കുകള്‍ തെറ്റുമോ, ചരിത്രം ആവര്‍ത്തിക്കുമോ
ഇടത് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് കോഴിക്കോട്. സി.പി.എമ്മിന് കണ്ണൂര്‍ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുള്ള ജില്ലയാണ് ഇത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എന്നും ഇടതുപക്ഷത്തിനൊപ്പം നില്ക്കുന്ന ജില്ല. മത ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഇടത് പാര്‍ട്ടികള്‍ക്ക് സ്വാധീനമുണ്ട് ഈ ജില്ലയില്‍. എന്നാല്‍ ഈ സ്വാധീനമൊന്നും ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന് അനുകൂലമാവുന്നില്ല. പാര്‍ലമെന്റ് മണ്ഡലത്തിലെ ചരിത്രം പരിശോധിച്ചാല്‍ ഈ കണക്കുകള്‍ തെറ്റിപോകാറാണ് പതിവ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രം നിറം മാറുന്നതെങ്ങനെയെന്ന ചോദ്യം ഇരു മുന്നണികളെയും ചെറുതായല്ല […]
വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാട്ടിലെത്തുന്ന മുഴുവൻ പേർക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രാവിവരങ്ങൾ, മെഡിക്കൽ […]
സംസ്ഥാനത്ത് മദ്യവില കൂട്ടി; പുതിയ വില നിലവിൽ വന്നു
സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർധിച്ചത്. മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. വിറ്റുവരവ് നികുതി നേരത്തെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താനാണ് വില വർധിപ്പിച്ചത്. ഇതോടെ ജനപ്രിയ ബ്രാൻഡായ ജവാന്റെ വില 600 രൂപയിൽ നിന്ന് 610 രൂപയാകും.’ 2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യ വില വർധിപ്പിച്ചത്. […]