India Kerala

പി.എസ്.സി തട്ടിപ്പ്; ഉദ്യോഗാർഥികൾ ആശങ്കയില്‍

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികൾ പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലാണ് റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലാണവർ.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും പ്രണവും ഉൾപ്പെട്ട കെ.എ.പി നാല് ബറ്റാലിയനിലേക്കുള്ള റാങ്ക് ലിസ്റ്റിൽ മാത്രം ആയിരത്തിമുന്നൂറോളം പേരുണ്ട്. ഭൂരിഭാഗം പേരും പ്രായപരിധി കഴിയാനായവർ. ആദ്യ 100 റാങ്ക് വരെയാണ് അന്വേഷണം പ്രഖ്യാപിച്ചതെങ്കിലും റാങ്ക് ലിസ്റ്റ് തന്നെ റദ്ദാക്കുമോ എന്നാണ് ഉദ്യോഗാർഥികളുടെ ആശങ്ക. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയിൽ വിജയിച്ച പലരും ഇനിയൊരു അവസരം പോലും ഇല്ലാത്തവരാണ്. കുറ്റക്കാരെ കണ്ടത്തി ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഉടൻ നിയമനം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധി മാത്രമാണുള്ളത്. ഇപ്പോൾ നിയമനം നടക്കേണ്ട സമയമാണ്. അന്വേഷണം വൈകുകയാണെങ്കിൽ റാങ്ക് ലിസ്റ്റിന്റെ കാലാവധിയും കഴിയും.