Kerala

സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം.

കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.നിലവില്‍ 1700 രൂപയ്ക്കാണ് ആര്‍ടിപിസിആര്‍ ടെസറ്റ് നടത്തുന്നത് മൊബൈല്‍ ലാബുകളില്‍ 448 രൂപയ്ക്ക പരിശോധന ഫലം കിട്ടും.

കോവിഡ് പരിശോധന ഫലത്തിൽ വീഴ്ച്ച ഉണ്ടായാൽ ലാബിന്‍റെ ലൈസൻസ് റദ്ദാക്കും. 24 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം നല്‍കിയില്ലെങ്കിലും ലാബിന്‍റെ ലൈസന്‍സ് റദ്ദാക്കാനാണ് നിര്‍ദ്ദേശം. മൊബൈല്‍ ലാബ് വിവിധ പ്രദേശങ്ങളിലെത്തിയാണ് പരിശോധന നടത്തുന്നത്. രോഗലക്ഷണം കാണിക്കുന്നവര്‍ പലരും പരിശോധന നടത്താന്‍ തയ്യാറാകുന്നില്ലെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഒരോരുത്തരുടെയും അടുത്തേക്ക് ലാബ് എത്തുന്ന തരത്തില്‍ ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നത്.