മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പലയിടങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ വിവിധ ജില്ലകളില്‍ മാർച്ച് നടത്തി. കോഴിക്കോട് എംഎസ്എഫ് മാര്‍ച്ചിന് നേരെ ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. മലപ്പുറത്തും കോട്ടയത്തും എറണാകുളത്തും എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. മഹിളാ മോർച്ചാ പ്രവര്‍ത്തകരും സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. കെഎസ്‍യുവിന്‍റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.