നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം. രാത്രി 7.10 നാണ് ഇൻഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഈ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇൻഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയിൽ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.
Related News
ശ്രീകുമാര്‍ മേനോന് അപായപ്പെടുത്തുമെന്ന് ഭയം, സംവിധായകനെതിരെ പരാതിയുമായി മഞ്ജു വാര്യര്‍
സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ ഡി.ജി.പിക്ക് പരാതി നല്കി നടി മഞ്ജു വാര്യര്‍. ശ്രീകുമാര്‍ മേനോന് തന്നെ അപായപ്പെടുത്തുമെന്ന് ഭയമുള്ളതായും ഒടിയന് സിനിമ ഇറങ്ങിയതിന് ശേഷമുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് ആണെന്നും ഡി.ജി.പിക്ക് നല്കിയ പരാതി കത്തില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്ത് മാത്യൂ സാമുവലിനെതിരെയുമാണ് മഞ്ജു പരാതി നല്‍കിയത്. ഡി.ജി.പിയെ നേരില്‍ കണ്ടാണ് താരം പരാതി സമര്‍പ്പിച്ചത്. മാസങ്ങളായി തന്നെ അപമാനിക്കുകയാണെന്നും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ഒടിയന് സിനിമക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെ […]
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി
സംസ്ഥാനത്തിന് 6,34,270 ഡോസ് വാക്സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 1,48,690 ഡോസ് കോവീഷീൽഡ് വാക്സിൻ എറണാകുളത്തും 1,01,500 ഡോസ് കോവീഷീൽഡ് വാക്സിൻ കോഴിക്കോട്ടുമെത്തി. തിരുവനന്തപുരത്ത് 1,28,500 ഡോസ് കോവീഷീൽഡ് വാക്സിനും 55,580 ഡോസ് കോവാക്സിനും രാത്രിയോടെ എത്തിയതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച 1,35,996 പേരാണ് വാക്സിനെടുത്തത്. 963 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,08,33,855 ഒന്നാം ഡോസും 32,52,942 രണ്ടാം ഡോസും ഉൾപ്പെടെ ആകെ 1,40,86,797 പേരാണ് വാക്സിൻ സ്വീകരിച്ചത്.
മാനത്ത് വിസ്മയക്കാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി
ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കന്‍ കേരളത്തിലാണ് ഗ്രഹണം കൂടുതല്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നാണ് മുന്നറിയിപ്പ്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന് മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ […]