വന്ദേഭാരത് വന്നത് കാരണം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം. ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം പി പറഞ്ഞു.അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. കായംകുളം പാസ്സഞ്ചറിൽ യാത്രക്കാരിൽ വൈകുന്നേരമായാൽ സ്ത്രീകൾക്ക് വീട്ടിൽ എത്താൻ ബിധുമുട്ടാണ്. എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്ക്കൊണ്ടിരുന്ന ട്രെയിൻ 625 ആകിയതാണ് വലിയ ബുദ്ധിമുട്ട്. അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.
Related News
ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചിലവാകില്ല – ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന്
തെരഞ്ഞെടുപ്പിലെ തോല്വിക്ക് പിന്നാലെ ബിജെപി നേതൃത്വത്തെ ശക്തമായി വിമര്ശിച്ച് ദേശീയ സമിതി അംഗം സി കെ പത്മനാഭന്. സംസ്ഥാന രാഷ്ട്രീയത്തിന്റെ മര്മ്മം മനസിലാക്കുന്നതില് നേതൃത്വം പരാജയപ്പെട്ടുവെന്ന് സി കെ പത്മനാഭന് ആരോപിച്ചു. ബിജെപി സംഘടനാ സംവിധാനത്തില് അടിസ്ഥാനപരമായ മാറ്റം വേണം. എല്ഡിഎഫ് വിജയത്തില് പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് വലിയ പങ്കുണ്ടെന്നും പത്മനാഭന് പറഞ്ഞു. കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചതിനേയും സി കെ പത്മനാഭന്വിമര്ശിച്ചു. വടക്കേന്ത്യയിലെ ജനങ്ങള്ക്ക് ഇടയില് പ്രയോഗിക്കുന്ന തന്ത്രങ്ങള് ഇവിടെ ചിലവാകില്ല. ഹെലികോപ്റ്റര് രാഷ്ട്രീയം കേരളത്തില് […]
ഇതാണോ നിങ്ങളുടെ നമ്പര് 1 ?വിമര്ശനവുമായി എം.കെ മുനീര്
ഇതിലും വലിയ ദുരന്തങ്ങളാകും നാട്ടിലുണ്ടാവുകയെന്നും എം.കെ മുനീര് പറഞ്ഞു. ഇന്നലെയാണ് ആശുപത്രികള് ചികിത്സ നിഷേധിച്ചതിനെ തുടര്ന്ന് യുവതിയുടെ നവജാത ശിശുക്കള് മരിച്ചത്. മഞ്ചേരി മെഡിക്കല് കോളജ് ഉള്പ്പെടെയുള്ള ആശുപത്രികളാണ് പൂര്ണ ഗര്ഭിണിയായ കൊണ്ടോട്ടി സ്വദേശിനിക്ക് ചികിത്സ നിഷേധിച്ചത്. വിവിധ ആശുപത്രികളിലെ അന്വേഷണത്തിനൊടുവില് 14 മണിക്കൂറിന് ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് യുവതിയുടെ ഭര്ത്താവ് പറഞ്ഞു. പ്രസവവേദനയെ തുടര്ന്ന് ശനിയാഴ്ച്ച പുലര്ച്ചെയാണ് യുവതിയും ഭര്ത്താവും മഞ്ചേരി മെഡിക്കല് കോളജില് ചികിത്സ തേടിയെത്തിയത്. എന്നാല് കോവിഡ് ആശുപത്രിയാണെന്നും കോവിഡ് നെഗറ്റീവായ യുവതിയെ […]
സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്റെ വക്കില്ലെന്ന് ഫിലിം ചേംബർ
സംസ്ഥാനത്തെ തീയറ്ററുകൾ അടച്ചുപൂട്ടലിന്റെ വക്കില്ലെന്ന് ഫിലിം ചേംബർ. സെക്കന്റ് ഷോ ഇല്ലാത്തതിനാല് ബിഗ് ബജറ്റ് ചിത്രങ്ങള് റിലീസ് നീട്ടുകയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില് ഫിലിം ചേംബർ പറയുന്നു. നിലവിലെ നിയന്ത്രണങ്ങളില് അയവ് വേണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു. സെക്കന്റ് ഷോ അനുവദിക്കുക, വിനോദനികുതി ഇളവുകൾ മാർച്ച് 31ന് ശേഷവും തുടരുക എന്നിവയാണ് ഫിലിം ചേംബർ സർക്കാരിന് അയച്ച കത്തിലെ ആവശ്യങ്ങൾ. നാളെ ഒരു മലയാള സിനിമ പോലും റിലീസിനില്ല.. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് […]