Kerala

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരേയും വിമാനത്താവളങ്ങളില്‍ പരിശോധിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധം

എയർപോർട്ടുകളിൽ പുതുതായി ഏർപ്പെടുത്തിയ കോവിഡ് പരിശോധന പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്ന് വ്യാപക വിമർശനം. നെഗറ്റിവ് പരിശോധന ഫലവുമായി വരുന്നവരെ വീണ്ടും പരിശോധന നടത്തുന്നതും, പരിശോധന ചെലവ് പ്രവസികളിൽ നിന്ന് തന്നെ ഈടാക്കുന്നതും പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയെന്നാണ് ആക്ഷേപം.

എന്നാല്‍ ജാഗ്രതയുടെ ഭഗമായാണ് പരിശോധനയെന്നും, കരിപ്പൂരിൽ പുതിയ പരിശോധനയിൽ 29 കോവിഡ് പോസിറ്റീവ് കേസ്‌ കണ്ടെത്തിയെന്നും മലപ്പുറം ഡി.എം.ഒ പറഞ്ഞു. സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വന്നവരെയാണ് പണമീടാക്കി വീണ്ടും പരിശോധനക്ക് വിധേയരാക്കുന്നത്.