ബിജെപിയുടെ നഗരസഭ ഭരണത്തിനെതിരെ പ്രതീകാത്മക മൃതദേഹം കെട്ടിവലിച്ച് പാലക്കാട് നഗരത്തില്‍ നാഷണല്‍ ജനതാദള്ളിന്റെ പ്രതിഷേധം. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് വേണ്ടിയുള്ള നാഷണല്‍ ജനതാദള്‍ സത്യാഗ്രഹ സമരം നൂറാം ദിവസത്തിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തിലാണ് വ്യത്യസ്ഥ പ്രതിഷേധം.
ദുര്‍ഭരണത്തിലൂടെ ബിജെപി പാലക്കാടന്‍ ജനതക്ക് കഷ്ടതകള്‍ മാത്രമാണ് സമ്മാനിച്ചതെന്നും ഇതിന് അന്ത്യം കുറിക്കണമെന്നും ആവശ്യപ്പെട്ടാണ് ‘കൊടുംപാവി’ എന്ന് പേരിട്ട് പ്രതീകാത്മക മൃതദേഹവും കെട്ടിവലിച്ച് നാഷണല്‍ ജനതാദള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മാവേലിയേയും പ്ലക്കാര്‍ഡുകളുമായി സംഘാടകര്‍ പ്രതിഷേധത്തിന് ഒപ്പം കൂട്ടി.
നഗരമധ്യത്തിലൂടെ കെട്ടിവലിച്ച മൃതദേഹത്തെ ഒടുവില്‍ അഗ്‌നിക്കിരയാക്കി. മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് വേണ്ടിയുള്ള സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസത്തോടനുബന്ധിച്ചാണ് വ്യത്യസ്ഥപ്രതിഷേധം സംഘടിപ്പിച്ചത്.