കേരള തീരത്ത് മാർച്ച് 7 രാത്രി 11.30 വരെ 1.5 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
Related News
പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികം; മെയ് 20ന് സെക്രട്ടേറിയറ്റ് വളയുമെന്ന് എം.എം ഹസൻ
പിണറായി സർക്കാരിന്റേത് ദുർഭരണത്തിന്റെ രണ്ടാം വാർഷികമാണെന്നും മെയ് 20 ന് സെക്രട്ടേറിയറ്റ് വളയുമെന്നും കോൺഗ്രസ് നേതാവ് എം.എം ഹസൻ. സർക്കാർ ആഘോഷ പരിപാടികൾ യുഡിഎഫ് ബഹിഷ്കരിക്കും. കേരളത്തിൽ അഴിമതിയുടെ പെരുമഴക്കാലമാണ് നടക്കുന്നത്. എ.ഐ കാമറ ഇടപാടിൽ പുകമറ മാറ്റാൻ മുഖ്യമന്ത്രി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമീപകാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ അഴിമതിയാണ് എ.ഐ കാമറ ഇടപാട്. കെൽട്രോണിൽ ഡിജിറ്റൽ കറപ്ഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ […]
പാലായിലെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക്
പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നു. മൂന്ന് പ്രധാന മുന്നണികളുടേയും സ്ഥാനാര്‍ഥികളും വാഹന പര്യടനം ആരംഭിക്കുന്നു. ബി.ജെ.പി സ്ഥാനാർഥി എന്‍ ഹരിയുടെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കുമ്പോള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാർഥികളുടേത് 14ന് തുടങ്ങും. പ്രധാന വ്യക്തികളെ കണ്ടു. സ്ഥാപനങ്ങളിലെ സന്ദര്‍ശനവും പൂര്‍ത്തിയാക്കി. പഞ്ചായത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ഒരു തവണ വോട്ടു തേടി വോട്ടര്‍മാർക്കരികിലേക്ക് എത്തി. ബൂത്ത് തലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി വാഹന പര്യടനത്തിലേക്ക് നീങ്ങുകയാണ് സ്ഥാനാര്‍ഥികള്‍. ബി.ജെ.പി സ്ഥാനാര്‍ഥി എന്‍ ഹരിയുടെ […]
ലഹരി വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യം; തലശേരി ഇരട്ടക്കൊല കേസ് റിമാൻഡ് റിപ്പോർട്ട്
തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി ജാക്സന്റെ വീട്ടിൽ ലഹരി വില്പന എന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്ന് പ്രതികൾ സംശയിച്ചു. നേരത്തെയും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി […]