പൌരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തുന്ന വിശദീകരണം ബഹിഷ്കരിച്ച് കോഴിക്കോട് താമരശേരിയില്‍ വ്യാപാരികള്‍ കടകളടച്ചു. വൈകുന്നേരം അഞ്ച് മണിക്കാണ് ബി.ജെ.പിയുടെ പരിപാടിയെങ്കിലും ഉച്ചയ്ക്ക് രണ്ടരയോടെ തന്നെ ഭൂരിഭാഗം വ്യാപാരികളും കടകളടച്ച് സ്ഥലം വിട്ടു. കടകളടയ്ക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം നടത്തിയവര്‍ക്കെതിരെ പോലീസ് ഇന്നലെ കലാപശ്രമത്തിന് കേസെടുത്തിരുന്നു. നേരത്തെ കുറ്റ്യാടി, നരിക്കുനി തുടങ്ങി വിവിധ ഇടങ്ങളില്‍ ബി.ജെ.പിയുടെ വിശദീകരണ യോഗത്തിന് എതിരെ സമാന രീതിയില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു.
Related News
ഡല്‍ഹിയില്‍ സംഘർഷാവസ്ഥ; കല്ലേറിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
ഡല്‍ഹിയിലെ മൗജ്പുരിൽ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലാണ് മരിച്ചത്. ഡല്‍ഹിയിലെ ഗോകൽപുരി എ.സി.പി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് രത്തന്‍ ലാല്‍. പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) പ്രതിഷേധിക്കുന്നവരും അനുകൂലിച്ച് സമരമേഖലയിലേക്ക് എത്തിയവരും തമ്മിലുണ്ടായ കല്ലേറില്‍ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. […]
സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ്; 101മരണം; ടിപിആര്‍ 10.72
സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട് 318, കാസര്‍ഗോഡ് 185 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. covid cases today കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ ത്തിന് മുകളിലുള്ള […]
വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നില അവലോകനം ചെയ്യാനാണ് ചെയർമാന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ, നാലു മേഖല ചീഫ് എഞ്ചിനീർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. […]