തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്നത് ചോദ്യം ചെയ്തുള്ള ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ, എയർ പോർട് അതോറിറ്റി എംപ്ലോയീസ് യൂനിയൻ, കെ.എസ്ഐഡി.സി തുടങ്ങിയവരാണ് ഹരജി നല്‍കിയത്.
