India Kerala

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായി ബസുടമകള്‍ പറഞ്ഞു. സർക്കാർ നിയോഗിച്ച കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ഗതാഗതി മന്ത്രി വ്യക്തമാക്കി.