സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.
Related News
ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20-45 ഇടയിൽ പ്രായമുള്ള പുരുഷൻ
സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം. കേരളത്തിലെ 5 വർഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2017 – 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2018ൽ അത് 8237 ,2019 ൽ ഇത് 8556 […]
കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന, പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി
കിഫ്ബിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടുപാടുകളും രേഖകളുമാണ് ആദായ നികുതി സംഘം പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസർ ചന്ദ്രബാബു പറഞ്ഞു.
‘പോരാട്ടത്തിന് പൂർണ പിന്തുണ’; ചിത്രലേഖയെ പിന്തുണച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി
2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറാണ് ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്. സര്‍ക്കാര്‍ നൽകിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമായ കൊടിക്കുന്നില്‍ സുരേഷ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം […]