Kerala

സ്‌കൂൾ തുറക്കൽ: ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ

സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ശുപാർശ പ്രകാരം വിദ്യാർഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാർജ് 10 രൂപയായും ഉയർത്തണമെന്നാണ് ആവശ്യം.

ഒരു വർഷത്തെ റോഡ് ടാക്‌സ് ഒഴിവാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ബസ് ഉടമകൾ പ്രഖ്യാപിച്ച വായ്പകൾ ഉടൻ ലഭ്യമാകണമെന്നും സംഘടന ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും, ധനകാര്യമന്ത്രിയ്ക്കും പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഇത് സംബന്ധിച്ച് നിവേദനം നൽകി. ( private bus demands ticket price hike )

നവംബർ ഒന്ന് മുതലാണ് സ്‌കൂളുകൾ തുറക്കുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികൾ സ്‌കൂളിൽ എത്തിയാൽ മതിയെന്നാണ് ഉത്തരവ്. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ ക്ലാസുണ്ടാവും.

ഡിജിറ്റൽ ക്ലാസുകൾ തുടരും. സ്‌കൂളിൽ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല. ടൈംടേബിൾ പുതിയ ക്രമപ്രകാരം തയാറാക്കും. സ്‌കൂൾ അസംബ്ലി ഒഴിവാക്കും. സ്‌കൂളിൽ ഒരു ഡോക്ടറുടെ സേവനം ഉണ്ടാകും. ഒരു ക്ലാസ്സിനെ ബയോ ബബിൾ ആയി കണക്കാക്കും. രോഗലക്ഷണ രജിസ്റ്റർ സൂക്ഷിക്കും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ അധിക ബസ് സർവീസ് നടത്തും. വിപുലമായ അക്കദമിക്ക് കലണ്ടർ പ്രസിദ്ധീകരിക്കും. ആദ്യ ഘട്ടത്തിൽ ക്ലാസുകൾ ഉച്ചവരെ മാത്രം. പൊതു അവധി ഒഴിച്ചുള്ള ശനിയാഴ്ചകളിൽ ക്ലാസുകൾ ഉണ്ടാകും. കുട്ടികൾ കൂട്ടം കൂടുന്നത് ഒഴിവാക്കും, ഉച്ച ഭക്ഷണം പിടിഎയുമായി ആലോചിച്ച് നൽകും.