രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ എന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ട്. ബസ് ഉടമകളുടെ പ്രതിസന്ധി സർക്കാറിന് അറിയാം. സാധ്യമാകുന്ന ഇളവുകൾ നൽകിയിട്ടുണ്ട്. കോഴിക്കോട് ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് ദൌർഭാഗ്യകരമാണെന്നും മന്ത്രി പ്രതികരിച്ചു.
രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാനാവൂ. ലോക് ഡൗണ്‍ മൂലം കമ്മീഷന് സിറ്റിങ് നടത്താന്‍ സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒരു വിഭാഗം ബസ് ഉടമകള്‍ പണിമുടക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ നിലവില്‍ ബസ് ഓടിക്കുന്നതിലൂടെ ഇന്ധന ചെലവ് പോലും ലഭിക്കുന്നില്ലെന്നാണ് ബസ് ഉടമകളുടെ പരാതി. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ കഴിയുന്നില്ല. ലോക്ക് ഡൌണ്‍ ഇളവ് ലഭിച്ചപ്പോള്‍ നിരത്തിലിറങ്ങിയ ചില ബസുകള്‍ ഇതിനകം ഓട്ടം നിര്‍ത്തി.