പ്ലസ് ടൂ സ്പെഷ്യൽ ഫീസ് വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ട് പ്രിൻസിപ്പൽസ് അസോസിയേഷൻ. സ്പെഷ്യൽ ഫീസ് വാങ്ങണോ വേണ്ടയോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പ്രിൻസിപ്പൽസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല സ്കൂളുകളും വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പ്രധാന അധ്യാപക സംഘടന വ്യക്തമാക്കി.
Related News
വിയ്യൂർ ജയിലിലെ തടവുകാരൻ ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു
വിയ്യൂർ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് തക്കാളി രാജീവ് മരിച്ചു. നെഞ്ച് വേദനയെ തുടർന്ന് ഇന്നലെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകശ്രമം, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായിരുന്നു തക്കാളി രാജീവ്. ഇയാളെ മുമ്പ് കാപ്പ പ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. അതിനുശേഷം വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
കേന്ദ്ര അവഗണന; ഡൽഹിയിൽ ഇന്ന് കേരളത്തിന്റെ പ്രതിഷേധം, മുഖ്യമന്ത്രി നയിക്കും
കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. ഇന്നലെ കർണാടകത്തിലെ നേതാക്കൾ സമരമിരുന്ന അതേ പന്തലിലാണ് കേരളത്തിന്റെയും പ്രതിഷേധ പരിപാടി നടക്കുക. കേരളത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ തലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധത്തിൽ പ്രധാന […]
അനില്‍കുമാറിന്റെ പരാമര്‍ശം ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പ്; സിപിഐഎമ്മിനെതിരെ സമസ്ത
തട്ടമിടല്‍ പരാമര്‍ശത്തില്‍ സിപിഐഎം നേതാവ് അനില്‍കുമാറിനെതിരെ സമസ്ത. തട്ടം മാറ്റലാണ് പുരോഗതിയെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ശിരോവസ്ത്രവും ഹിജാബും ധരിച്ച് ലോകത്ത് ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നവരുണ്ടെന്ന് സമസ്ത നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ഇന്ത്യയില്‍ മതം ഉള്‍ക്കൊള്ളാനും നിഷേധിക്കാനും അവകാശമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ഇസ്ലാമിക ചിട്ടകള്‍ക്കെതിരെയുള്ള ഒളിയമ്പാണ് സിപിഐഎം നേതാവിന്റെ പ്രസ്താവനയെന്ന് അബ്ദു സമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുളള സിപിഎം നീക്കത്തിന്റെ ഇരട്ടത്താപ്പ് പുറത്തായി എന്നും അദ്ദേഹം പറഞ്ഞു. […]