Kerala

കോഴിക്കോട് ജില്ലക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന ചിക്കന്‍ വ്യാപാരികള്‍ തടയുന്നു

പക്ഷിപ്പനി ബാധിത മേഖലയില്‍ നിന്നാണ് ചിക്കന്‍ കൊണ്ടുവന്നതെന്ന് ആരോപണം

കോഴിക്കോട് ജില്ലക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന ചിക്കന്‍ പന്തീരങ്കാവില്‍ വ്യാപാരികള്‍ തടയുന്നു. പക്ഷിപ്പനി ബാധിത മേഖലയില്‍ നിന്നാണ് ചിക്കന്‍ കൊണ്ടുവന്നതെന്ന് ആരോപണം. പന്തീരങ്കാവ് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

പക്ഷിപ്പനി ബാധിത മേഖലയില്‍ മൂന്ന് മാസത്തേക്ക് ചിക്കന്‍ കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും മുക്കം നഗര സഭാ പരിധിയിലും മൂന്ന് മാസത്തേക്ക് വളര്‍ത്ത് പക്ഷികളെ കൊണ്ടു വരുന്നതും മറ്റിടങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.ഈ മേഖലയില്‍ കോഴിയിറച്ചിയും മുട്ടയും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു കിലോമീറ്റര്‍ പരിധിക്കപ്പുറമുള്ള മേഖലയില്‍ അടച്ചിട്ട ചിക്കന്‍ സ്റ്റാളുകള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇന്ന് തുറക്കും. ഇവിടെ സൂക്ഷിച്ചിരിക്കുന്ന കോഴികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാകും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുക.