India Kerala

പ്രേംനസീറിന്റെ പേരില്‍ സ്മാരകമില്ലാത്തതില്‍ കുറ്റബോധം തോന്നുന്നു: മന്ത്രി എ.കെ. ബാലന്‍

അഭിനയപ്രതിഭയായിരുന്ന പ്രേംനസീറിന്റെ പേരില്‍ സ്മാരകമില്ലാത്തതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുകയാണെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു . അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്ഫോക് തൃശ്ശൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക കേരള സൃഷ്ടിയില്‍ നാടകത്തിന് വലിയ സ്ഥാനമാണുള്ളത് . നാടകമുള്‍പ്പെടെയുള്ള കലകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി 14 ജില്ലകളിലും കള്‍ച്ചറല്‍ കോംപ്ലക്സുകള്‍ സ്ഥാപിച്ച്‌ വരുകയാണ്. ജനങ്ങളിലേക്ക് നാടകം കൂടുതലായി എത്തിക്കാന്‍ കഴിയണം. ഗ്രാമങ്ങളിലേക്ക് സിനിമയും കൂടുതലായി എത്തിക്കണം. ഇതിനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നാടകം പോലുള്ള കലകളെ പുതിയ പരീക്ഷണങ്ങളിലൂടെ മാറ്റിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള സംഗീത നാടക അക്കാദമിയുടെ അമ്മന്നൂര്‍ മാധവ ചാക്യാര്‍ പുരസ്കാരം മുതിര്‍ന്ന നാടക നിരൂപക ശാന്താ ഗോഖലേയ്ക്ക് മന്ത്രി സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.