പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്ത് നടന്നത് ആവേശകരമായ പ്രവേശനോത്സവം.ഒന്നാം ക്ലാസുകാരെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളില്‍ നടന്നത്.ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഇതാദ്യമായി ഒരേ സമയം തുറന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയായി.
അമ്മയുടെ കൈപിടിച്ചായിരുന്നു ഒന്നാം ക്ലാസിലേക്കുള്ള പലരുടേയും വരവ്. ചേട്ടന്‍മാരും ചേച്ചിമാരും കൈയടിച്ച് സ്വീകരിച്ചപ്പോള്‍ പലര്‍ക്കും അമ്പരപ്പ്. മക്കളെ ക്ലാസ് മുറിയിലാക്കി അമ്മമാര്‍ മാറിയപ്പോള്‍ ചിലര്‍ കരച്ചില്‍ തുടങ്ങി.ചില മിടുക്കരാവട്ടെ സ്കൂളിലെത്തിയതിന്റെ സന്തോഷവും പങ്കു വെച്ചു. പാട്ടു പാടിയും കഥ പറഞ്ഞും പ്രവേശനോത്സവം ആഘോഷിച്ചവരുമുണ്ട്. ചെണ്ട മേളവും നൃത്ത സംഗീത പരിപാടികളും പ്രവേശനോത്സവത്തെ ആഘോഷമാക്കി മാറ്റി.