Kerala

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

വിമാനത്തില്‍ നിന്ന് പുറത്ത് ഇറങ്ങുന്നത് മുതല്‍ നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തുന്നത് വരെ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക.

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക.

വിമാനത്താവളത്തിലെ പരിശോധന

ടെര്‍‌മിനലില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഹെല്‍ത്ത് കൌണ്ടറിലേക്കാണ് പ്രവാസികളെത്തുക. ഹെൽത്ത് കൗണ്ടറിലെത്തുന്ന പ്രവാസികളെ തെർമൽ സ്കാനറുപയോഗിച്ച് താപനില പരിശോധിക്കും. നിശ്ചിത അളവില്‍ കൂടുതല്‍ താപനിലയുള്ളവരെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. ഈ സമയത്തിനുള്ളില്‍ പ്രവാസികളുടെ ബാഗേജടക്കം അണുവിമുക്തമാക്കി പുറത്തേക്ക് എത്തിച്ചിട്ടുണ്ടാവും. രോഗ ലക്ഷണങ്ങളില്ലാത്തവരെ നേരേ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് അയക്കുക. പ്രവാസികൾക്ക് വിമാന താവളത്തിൽ വിവിധ സേവനങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാ ഏജൻസികളിലേയും ജീവനക്കാർ പി പി ഇ കിറ്റ് ധരിക്കും. വിമാനതാവള കമ്പനി മാത്രം ആയിരം കിറ്റുകൾ വാങ്ങിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും പ്രത്യേക പരിശീലന ക്ലാസ് നൽകിയിരുന്നു. ഇതിൽ പങ്കെടുത്തവരെ മാത്രമേ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുകയുള്ളൂ

നിരീക്ഷണകേന്ദ്രത്തില്‍ ആരെല്ലാം

പ്രവാസികളുമായി നാളെയെത്തുന്ന ആദ്യ വിമാനത്തിലെത്തുന്നവര്‍ക്ക് നിരീക്ഷണസംവിധാനമൊരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റലില്‍. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും. നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.