India Kerala

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ എം.കെ രാഘവന് വോട്ട് ചോദിച്ച് പോസ്റ്ററുകള്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പേ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി പോസ്റ്ററൊട്ടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണം തുടങ്ങി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പനങ്ങാട് പഞ്ചായത്തിലാണ് രാഘവന്‍റെ മുഖത്തോടെയുള്ള പോസ്റ്ററുകള്‍‍. ഫ്ലക്സ് ബോര്‍ഡുകളും മതിലെഴുത്തും തുടങ്ങാനുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

ഇടവഴികളിലും മതിലുകളിലും മാത്രമല്ല ഗെയ്റ്റിലും തെങ്ങിലും വരെ നിലവിലെ എം.പി എം.കെ രാഘവന്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി രാഘവന്‍ തന്നെയാണെന്ന് കാര്യത്തില്‍ അത്രക്ക് ഉറപ്പുണ്ട് പ്രവര്‍ത്തകര്‍ക്ക്.