പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തിൽ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലർ ഗ്രൂപ്പ് പ്രോപ്പർട്ടി ലിമിറ്റഡിൽ ആണെന്നും ഇ ഡി വ്യക്തമാക്കി. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലർ ഫിനാൻസ് എം ഡി തോമസ് ഡാനിയേൽ ഓസ്ട്രേലിയൻ കമ്പനിയായ പോപ്പുലർ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയിൽ എത്രകോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം പോപ്പുലർ ഫിനാൻസ് തട്ടിപ്പിലൂടെ കമ്പനി ഉടമകൾ വൻതോതിൽ ഭൂമിയും സ്വത്തും വാങ്ങികൂട്ടിയെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പാവങ്ങളുടെ നിക്ഷേപ തുക തട്ടിയെടുത്ത് നാല് സംസ്ഥാനത്ത് ഭൂമിയും കെട്ടിടങ്ങളും വാങ്ങിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ തോമസ് ഡാനിയേൽ, റിനു മറിയം എന്നിവരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.
Related News
ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി മാറ്റി; ഹർജി ചൊവ്വാഴ്ച പരിഗണിക്കും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ […]
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കും; ഡിജിപിയെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ
ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഡിജിപിയെ ചുമതലപ്പെടുത്തി. ബാലാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവ പറമ്പുകളി9ലും മറ്റ് മത ചടങ്ങുകളിലും ഈ നിയന്ത്രണം ബാധകമായിരിക്കും. 2020ൽ പ്രാബല്യത്തിൽ വന്ന ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ കേരളം ഇന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. നിലവിൽ രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിട്ട ഇടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. അനുമതിയില്ലാതെ ഉച്ചഭാഷിണി […]
എറണാകുളത്ത് ശക്തമായ കാറ്റും മഴയും; ആലുവ മണപ്പുറം മുങ്ങി; ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നു
എറണാകുളത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. കോളനികളിലടക്കം വീടുകളിൽ വെള്ളം കയറാൻ തുടങ്ങി. അലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി. പെരിയാറിൽ ജല നിരപ്പ് ഉയർന്നു. ഈ സഹാചര്യത്തിൽ ജില്ലയിൽ 8 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഒൻപതാം തിയതി വരെ സംസ്ഥാനത്ത് അതിശക്തമായമഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കും. ചില ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. ഇന്ന് മലപ്പുറത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശൂർ, […]