India Kerala

രാഹുലിനെ പിന്തുണച്ചത് 61% പൊന്നാനിക്കാർ; ഇഷ്ട നേതാവായി മോദിയെ തെരഞ്ഞെടുത്തത് 8% മാത്രം

കേരളത്തിൽ രാഹുൽ ഗാന്ധിക്കാണ് ജനപ്രീതിയെന്ന് വ്യക്തമാക്കുന്നതാണ് ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേ ലോക്‌സഭാ മൂഡ് ട്രാക്കർ. മറ്റ് ണ്ഡലങ്ങളിലെ പോലെ പൊന്നാനിക്കാരും ഇഷ്ട നേതാവായി തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധിയെ തന്നെ. 61% പേരാണ് രാഹുൽ ഗാന്ധിയെന്ന ഉത്തരം നൽകിയത്. 8% പേർ മാത്രമാണ് നരേന്ദ്ര മോദിയെന്ന ഉത്തരം നൽകിയത്. അരവിന്ദ് കേജ്രിവാൾ എന്ന് 4% പേർ അഭിപ്രായപ്പെട്ടു. 27% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

രാഹുലിന് അത്രമേൽ ജനപ്രീതിയുള്ള മണ്ഡലമായതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് 41% പേർക്കും. 21% പേർ മാത്രമാണ് ഗുണം ചെയ്യില്ലെന്ന് രേഖപ്പെടുത്തിയത്. 38% പേർ വിഷയത്തിൽ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിലും യുഡിഎഫ് നിലപാടിനൊപ്പമാണ് പൊന്നാനി. 38% പേർ യുഡിഎഫ് നിലപാടിനൊപ്പം നിന്നപ്പോൾ 32% പേർ എൽഡിഎഫിനൊപ്പം നിന്നും. വെറും 5% പേർ മാത്രമാണ് ബിജെപി എന്ന ഉത്തരം നൽകിയത്.