Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: സീറ്റ് ചർച്ചകൾ സജീവമാക്കി പാർട്ടികൾ

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ , മുന്നണികള്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കുന്നു. ഇടത് മുന്നണി ജാഥ ഇന്ന് അവസാനിക്കുന്നതിന് പിന്നാലെ സിറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കും. UDF ഉം ഘടകകക്ഷികളുമായുള്ള ചർച്ചകൾ അടുത്താഴ്ച തീർക്കാനാണ് ആലോചന. ബി ജെ പി സ്ഥാനാർത്ഥി നിർണ്ണയം മാർച്ച് ആദ്യവാരം ആരംഭിക്കും

ഏപ്രിൽ പകുതിയോടെ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ഒരാഴ്ചക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ മുന്നണികൾ പൂർത്തിയാക്കും. ഇടത് മുന്നണിയുടെ മേഖല ജാഥകൾ ഇന്ന് സമാപിക്കും. നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ പ്രാഥമിക ചർച്ചകൾ നടത്തും. സീറ്റ് വിഭജനത്തിൻ്റെ അദ്യ ഘട്ട ചർച്ചകൾ ഇടത് മുന്നണി പൂർത്തിയാക്കിയിരിന്നു. ഇന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സിറ്റ് വിഭജനം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് തീയതി നോക്കി സ്ഥാനാർത്ഥി നിർണ്ണയം ആരംഭിക്കും

UDF ൻ്റെ സിറ്റ് വിഭജന ചർച്ചകൾ 50 ശതമാനം പൂർത്തിയായിട്ടുണ്ട്. ഒരാഴച്ചക്കുളളിൽ സീറ്റ് വിഭജനം പൂർത്തിയാക്കും. മാർച്ച് കുതിയോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് ആലോചന.ബി ജെ പി യുടെ ജാഥമാർച്ച് ആദ്യ വാരമാണ് അവസാനിക്കുന്നത്. അതിന് ശേഷമായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായാൽ മുന്നണികൾ തമ്മിലുള്ള വാക്പോരും മുറുകും