സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24,970 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി .
24,970 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത് . രാവിലെ 9 മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.
ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും ഒരു കേന്ദ്രമാണ് സജ്ജീകരിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിനും ഭിന്നശേഷിക്കാര്‍ക്കുമായി പ്രത്യേക സജ്ജീകരണങ്ങളും ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂർണമായും ഹരിത ചട്ടം പാലിക്കാനാണ് ശുചിത്വ മിഷന്റെ നിർദേശം
പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നാളെ രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. 2,61,51,534 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത് .